മലർവാടി വിജ്ഞാനോത്സവം : പൂജ, അനന്യ വിജയികൾ

on Saturday, November 28, 2015


മലർവാടി വിജ്ഞാനോത്സവം : പൂജ സതീഷ്‌, അനന്യ മനോജ്‌ വിജയികൾ ദോഹ: മലർവാടി ഖത്തർ ഘടകം നാലു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സംഘടിച്ച അഞ്ചാമത് ക്വിസ് മത്സരത്തിന്റെ ഫൈനലിൽ ജൂനിയർ വിഭാഗത്തിൽ: പൂജ സതീഷ്‌ (അൽ ഖോർ ഇന്റർ നാഷണൽ സ്കൂൾ), ഫാത്തിമ സിതാര (നോബിൾ ഇന്റർ നാഷണൽ സ്കൂൾ), ഇൻസാഫ് അഹ്സൻ (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), സീനിയർ വിഭാഗത്തിൽ : അനന്യ മനോജ്‌ (ബിർള പബ്ലിക് സ്കൂൾ), അപർണ സ്വപ്ന (അൽ ഖോർ ഇന്റർ നാഷണൽ സ്കൂൾ), ദേവിജിത് മാത്യു (ബിർള പബ്ലിക് സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏഷ്യൻ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ചു വെള്ളിയാഴ്ച താരിഖ് ബിൻ സിയാദ് സെക്കന്ററി സ്കൂളിൽ വെച്ച് വൈകീട്ട് നടന്ന പരിപാടിയിൽ വെച്ച് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. മീഡിയവണ്‍ ഫെയിം ഷെഫ് അനിൽ കുമാർ, ഇന്ത്യൻ ഇസ്ലാമിക്‌ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ്‌ കെ.ടി. അബ്ദുൽ റഹിമാൻ, ജനറൽ സെക്രട്ടറി വി.ടി. ഫൈസൽ, കൾച്ചറൽ ഫോറം പ്രസിഡന്റ്‌ താജ് ആലുവ, മലർവാടി ചീഫ് കോഡിനേറ്റർ സിദ്ദിഖ് പടിയത്ത് എന്നിവർ സംബന്ധിച്ചു. നേരെത്തെ രണ്ടു വേദികളിലായി വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ധാരാളം കുട്ടികൾ പങ്കെടുത്ത പ്രാഥമികതല മത്സരത്തിൽനിന്നു മികവു പുലർത്തിയ 9 കുട്ടികൾ വീതമാണ് ഓരോവിഭാഗത്തിലും ഫൈനലിൽ മാറ്റുരച്ചത്. എന്റെ കേരളം എന്ന പ്രമേയത്തിൽ രാവിലെ നടന്ന മത്സരം ക്വിസ് മാസ്റ്റർ അബ്ദുൽ ലത്തീഫ് വി.പി. നയിച്ചു. മലർവാടി സെക്രട്ടറി അബ്ദുൽ ജലീൽ എം. എം. സ്വാഗതം പറഞ്ഞു. സജ്ന നജീം, സിയാദ്, അസ്മ അബ്ദുള്ള, ഖദീജ നൗഷാദ്, സാജിത ഇസ്മയിൽ എന്നിവർ നിയന്ത്രിച്ചു.

Malarvadi Quiz Season 5 (Final)

on Thursday, November 26, 2015


മലർവാടി വിജ്ഞാനോത്സവം ഫൈനൽ നവംബർ 27 ന്

on Monday, November 23, 2015


മലർവാടി വിജ്ഞാനോത്സവം ഫൈനൽ നവംബർ 27 ന് ദോഹ: മലർവാടി ഖത്തർ ഘടകം സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ അഞ്ചാമത് സീസണിലെ പ്രാഥമിക റൗണ്ട് വക്റ ബർവ വില്ലേജിലുള്ള ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, അൽ ഖോർ എന്നീ രണ്ട് വേദികളിലായി നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി ജൂനിയർ സീനിയർ വിഭാങ്ങളിലായി മാറ്റുരച്ച നിരവധി കുട്ടികളിൽ നിന്നു മികവു പുലർത്തിയ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 27 നു വെള്ളിയാഴ്ച താരിഖ് ബിൻ സിയാദ് സെക്കന്ററി സ്കൂളിൽ വെച്ച് മൾട്ടി മിഡിയയുടെ സഹായത്തോടെ മെഗാ ഫൈനൽ നടക്കും. ഫൈനലിലേക്ക് അർഹത നേടിയവർ : ജൂനിയർ വിഭാഗത്തിൽ: അഭിയാൻ എലചോല (ഭവൻസ്), ഇൻസാഫ് അഹ്സാൻ (ശാന്തിനികേതൻ), നാദിയ ഇബ്രാഹിം (എം.ഇ.എസ്), പൂജ (അൽ ഖോർ ഇന്റർ നാഷണൽ), നാഷ ഫാത്തിമ (എം.ഇ.എസ്),ദേവാനന്ദ (ഐഡിയൽ), ആതിത്യൻ (അൽ ഖോർ ഇന്റർ നാഷണൽ), ഹുദ അബ്ദുൽ സമദ് (രാജഗിരി), ഫാത്തിമ സിതാര (നോബിൾ). സീനിയർ വിഭാഗത്തിൽ: അനന്യ മനോജ്‌ (ബിർള), അപർണ (അൽ ഖോർ ഇന്റർ നാഷണൽ) ആസ് ലഹ് തമീം (ശാന്തിനികേതൻ), ദേവ്ജിത് മാത്യു (ബിർള) നജ അബ്ദുൽ ലത്തീഫ് (ഐഡിയൽ), പാർത്തിവ് ദാസ്‌ (ശാന്തിനികേതൻ), അമീൻ അഹമദ് അലി (ബിർള), ഫായിസ് റഹിമാൻ (ഡി.എം.ഐ.എസ്), മാഹ ചെന്നാട്ട് (ശാന്തിനികേതൻ) കേരളത്തിന്റെ കൃഷി, ചരിത്രം, കല, സാഹിത്യം, സിനിമ, കായികം, ആനുകാലികം എന്നീ മേഘലകളെ അവലംഭിച്ചായിരിക്കും ഫൈനൽ. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫികൾ സമ്മാനിക്കും. മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്കായി നടന്ന പ്രശ്നോത്തരിയിൽ സിജി മനോജ്‌ ഒന്നാം സ്ഥാനം നേടിയപ്പോൾ, ഹസീന, രജനി തുളസീദാസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മത്സരങ്ങൾ സിദ്ദിഖ് പടിയത്ത്, അബ്ദുൽ ജലീൽ എം എം, അബ്ദുൽ ലത്തീഫ് വി.പി. അബ്ദുൽ കാദർ എ.കെ.പി, സിയാദ്, സിറാജ് ടി.എം, സൈനബ, നദീറ, അസ്മ, സജ്ന, തസ്ലീമ, ആബിദ, റബീന, ഖദീജ, ഫഹീമ, സാജിത ഇസ്മായിൽ എന്നിവർ നിയന്ത്രിച്ചു.

മലർവാടി വിജ്ഞാനോത്സവം നവംബർ 20 ന്

on Wednesday, November 18, 2015


മലർവാടി വിജ്ഞാനോത്സവം പ്രാഥമിക റൗണ്ട് നവംബർ 20 ന്:- മലർവാടി ഖത്തർ ഘടകം സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ അഞ്ചാമത് സീസണിലെ പ്രാഥമിക റൗണ്ട് നവംബർ 20 നു വെള്ളിയാഴ്ച രാവിലെ വക്റ ബർവ വില്ലേജിലുള്ള ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വെച്ചു നടക്കും. ജൂനിയർ (4, 5 ക്ലാസുകൾ) രാവിലെ 8.30 നും, സീനിയർ (6,7 ക്ലാസുകൾ) രാവിലെ 9.30 നുമാണ് നടക്കുക. 45 മിനിറ്റായിരിക്കും അനുവദിക്കുന്ന സമയം പ്രാഥമിക തല മത്സരത്തിൽ മികവു പുലർത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 27 നു വെള്ളിയാഴ്ച മൾട്ടി മിഡിയയുടെ സഹായത്തോടെ മെഗാ ഫൈനൽ നടക്കും. മുന്നൂറിൽ പരം കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തിൽ എന്റെ കേരളം എന്നതാണ് പ്രമേയം. ഓണ്‍ലൈൻ വഴി രെജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും രെജിസ്ട്രേഷൻ ഫീസ്‌ 10 റിയാൽ സഹിതം, എഴുതുവാനുള്ള ഉപകരണങ്ങളുമായി 10 മിനുറ്റ് മുൻപ് റിപ്പോർട്ട് ചെയ്യണമെന്നും, രക്ഷിതാക്കൾക്കായി പ്രത്യേക മത്സരങ്ങൾ ഉണ്ടാവുമെന്നും മലർവാടി ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 55442789/55258100/55758500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Online Registration (Closed)

on Saturday, November 7, 2015

--> Malarvadi Quiz - Season 5